‘പേട്രിയറ്റ്’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമോ

എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം. മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങൾ,മോഹൻലാലും മമ്മൂട്ടിയും, വീണ്ടും വെള്ളിത്തിരയിൽ മുഖാമുഖം വരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്’മെയ് 1-ന് തിയറ്ററുകളിൽ എത്തുമ്പോൾ ആരാധകർക്കും സിനിമാ ലോകത്തിനും ഒരേയൊരു ചോദ്യമേയുള്ളൂ: എമ്പുരാന്റെ റെക്കോർഡ് തകരുമോ?
കേവലം രണ്ട് സൂപ്പർതാരങ്ങൾ മാത്രമല്ല, ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്:
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ,നയൻതാര എന്നിങ്ങനെ വമ്പൻ താരനിര ഒരുങ്ങുന്നുണ്ട്.

ചിത്രത്തിന് വേണ്ടത്ര ഹൈപ്പ് ഇല്ലെന്ന് സോഷ്യൽ മീഡിയയിൽ വിമർശിച്ചവർക്കുള്ള മറുപടിയായി അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം
ബുക്കിംഗ് ആരംഭിച്ച് വെറും 10 മിനിറ്റിനുള്ളിൽ 10,000 ടിക്കറ്റുകൾ വിറ്റുപോയി.
നിലവിൽ ഓരോ മണിക്കൂറിലും 12,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്.
കേരള ബോക്സ് ഓഫീസ് വെറും 42 മിനിറ്റ് കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 50 ലക്ഷം രൂപയുടെ ബിസിനസ് ചിത്രം പിന്നിട്ടു. ആദ്യ 45 മിനിറ്റിൽ ഇത് 55.68 ലക്ഷമായിഉയർന്നു.
ഗ്ലോബൽ കണക്കുകൾ പ്രമുഖ ട്രാക്കർ ജെറിൻ ജോർജുകുട്ടിയുടെ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഇതുവരെ 3.50 കോടി രൂപ ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ സ്വന്തമാക്കി കഴിഞ്ഞു.
കേരളത്തിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് റെക്കോർഡ് എന്ന കടമ്പയാണ് ഇനി പേട്രിയറ്റിന് മുന്നിലുള്ളത്. നിലവിൽ ഈ പട്ടികയിലെ മുൻനിരക്കാർ എമ്പുരാൻ ₹14.07 കോടി, ലിയോ ₹12.00 കോടിയാണ്.
റിലീസിന് മുൻപുള്ള ഈ കുതിപ്പ് തുടരുകയാണെങ്കിൽ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് എന്ന റെക്കോർഡ് ലാലേട്ടൻ-മമ്മൂട്ടി കൂട്ടുകെട്ട് തിരിച്ചുപിടിക്കുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. മെയ് 1-ന് ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ ബോക്സ് ഓഫീസ് പ്രകമ്പനം കൊള്ളുമെന്ന് ഉറപ്പാണ്!

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.