15 ഗ്രാം പാക്കറ്റിൽ 4 ഗ്രാം ചിപ്‌സ്; പെപ്‌സികോയ്ക്ക് പിഴ

15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ ലേസ് ചിപ്‌സ് പാക്കറ്റിൽ 4 ഗ്രാം മാത്രം ചിപ്‌സ് നൽകിയ സംഭവത്തിൽ പെപ്‌സികോ ഇന്ത്യയ്ക്ക് പിഴ ചുമത്തി ജയ്‌പൂർ ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വ്യാപാരിയായ ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് നടപടി.

2020 നവംബർ 10-ന് വാങ്ങിയ ചിപ്‌സ് പാക്കറ്റിലെ ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിൽപനക്കാരനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് 2022 ഏപ്രിലിൽ അദ്ദേഹം കമ്മിഷനെ സമീപിച്ചത്. നോട്ടീസ് നൽകിയിട്ടും പെപ്‌സികോ ഹാജരായില്ല.

പാക്കറ്റിന്റെ അഞ്ച് രൂപ വില ആറ് ശതമാനം പലിശയോടെ തിരികെ നൽകാനും മാനസിക ബുദ്ധിമുട്ടുകൾക്ക് 5,000 രൂപയും കേസ് ചെലവായി 3,000 രൂപയും നഷ്ടപരിഹാരം നൽകാനും കമ്മിഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ അധിക പലിശയും നൽകണം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *