പ്രേമലു ആരാധകര്‍ക്ക് ഹൃദയം തകരുന്ന വാര്‍ത്ത; ‘സച്ചിന്‍-റീനു’ പ്രണയം ഇനിയില്ല?

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘പ്രേമലു 2’ ഉപേക്ഷിച്ചോ? നിര്‍മ്മാതാവ് ദിലീഷ് പോത്തന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. സിനിമ പാതിവഴിയില്‍ നിലച്ചെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സച്ചിൻ – റീനു പ്രണയം വീണ്ടും കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തിരക്കഥയിലെ അഭിപ്രായ വ്യത്യാസങ്ങളും സാങ്കേതിക കാരണങ്ങളും വില്ലനായെന്നാണ് റിപ്പോര്‍ട്ടുകള്‍.’പ്രേമലു 2′ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, പകരം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പ്രോജക്റ്റിലേക്ക് കാര്യങ്ങള്‍ മാറിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.പ്രേമലു ടീം വീണ്ടും ഒന്നിക്കുന്നുണ്ടെങ്കിലും അത് ‘പ്രേമലു 2’ ആയിരിക്കില്ല, മറിച്ച് മറ്റൊരു ഫ്രഷ് സ്റ്റോറി ആയിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.പകരം വരുന്നത് നിവിന്‍ പോളി – മമിത ബൈജു കോമ്പോ ആയിരിക്കും.

നിവിന്‍ പോളിയെ നായകനാക്കി ഒരുങ്ങുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പുതിയ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുങ്ങുന്നത്. 2026 ഓണം റിലീസായി ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് വിവരം.പുതിയ ചിത്രത്തിലൂടെ ആ പഴയ ‘പ്രേമലു മാജിക്’ വീണ്ടും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *