പൃഥ്വിരാജ്-നിസാം ബഷീര്‍ കൂട്ടുകെട്ട്; ആകാംക്ഷ നിറച്ച് ‘ഐ നോബഡി’ ടീസര്‍!

ആരാധകര്‍ നാളുകളായി കാത്തിരുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ഒരു ബാങ്ക് കൊള്ളയെ ആസ്പദമാക്കി ഒരുങ്ങുന്ന ഹീസ്റ്റ് ത്രില്ലറാണ് ഈ ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.’എന്ന് നിന്റെ മൊയ്തീന്‍’, ‘കൂടെ’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത തരം മേക്കിംഗ് ശൈലിയാണ് നിസാം ബഷീര്‍ ഇതിനായി അവലംബിച്ചിരിക്കുന്നത്.

ജൂലായില്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും E4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍. മേത്തയും സി.വി. സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.വിജയരാഘവന്‍, അശോകന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങി മലയാളത്തിലെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്.ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, കോസ്‌റ്യൂംസ്- ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെന്‍ & കലൈ കിംഗ്സ്റ്റണ്‍ & അമിത് ജോളി ബാസ്റ്റിന്‍, സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്, വി എഫ് എക്‌സ്- ലവാ കുശ, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍ വി., കളറിസ്റ്റ്- സുരേഷ് രവി, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, ടീസര്‍ എഡിറ്റ്- ബ്ലെസ് തോമസ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *