സ്വകാര്യ ആശുപത്രി ചികിത്സച്ചെലവ് നിയന്ത്രിക്കാൻ നടപടി

സ്വകാര്യ ആശുപത്രികളിലെ ചികിത്സച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള കരടുബിൽ തയ്യാറാക്കാൻ നിയോഗിച്ച സമിതി ഉടൻ യോഗം ചേരും. സർക്കാർ ആശുപത്രികളിലെ ചികിത്സച്ചെലവ് ആദ്യം വിലയിരുത്തിയ ശേഷമാകും സ്വകാര്യ ആശുപത്രികളിലെ നിരക്കുകൾ പരിശോധിക്കുക.

പരിശോധനകൾ, ശസ്ത്രക്രിയകൾ, മുറിവാടക എന്നിവയുടെ നിരക്കുകൾ പ്രധാനമായും വിലയിരുത്തും. സർക്കാർ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതും മരുന്നുകൾ കെഎംഎസ്‌സിഎൽ വഴി ലഭ്യമാക്കുന്നതും പരിഗണിക്കും.

ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അധ്യക്ഷയായ സമിതിയിൽ ആരോഗ്യ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടർ എന്നിവർ അംഗങ്ങളാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories