നെഗറ്റീവ് കമന്റുകൾക്ക് മുന്നിൽ മുട്ടുമടക്കില്ല; നിലപാട് വ്യക്തമാക്കി രശ്മിക

നെഗറ്റീവ് കമന്റുകളെ എങ്ങനെ നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് രശ്മിക മന്ദാന. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് അഭിനയിച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും, താൻ എങ്ങനെയാണോ അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. ‘രണബാലി’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യം വ്യക്തമാക്കിയത്.

ആരൊക്കെ എന്ത് പറഞ്ഞാലും അവരോട് ദയയോടെ പെരുമാറാനാണ് താൻ വിശ്വസിക്കുന്നതെന്ന് രശ്മിക പറഞ്ഞു. തന്റെ പോസിറ്റീവ് സമീപനത്തെ ചിലർ ഓവർ ആക്ടിങ് എന്ന് വിളിച്ചാലും അതിൽ പ്രശ്നമില്ലെന്നും, എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ലെന്നും താരം വ്യക്തമാക്കി.

വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ‘രണബാലി’ രാഹുൽ സംകൃത്യൻ ആണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ചിത്രം ഒക്ടോബർ 16ന് റിലീസ് ചെയ്യും. 1876-78 കാലഘട്ടത്തിലെ യഥാർഥ ചരിത്ര സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *