നിർമാണത്തിലേക്ക് ചുവടുവെച്ച് ശാലിനി അജിത് കുമാർ; ചിത്രത്തിൽ നായകനായി അജിത്

​25 വർഷങ്ങൾക്കിപ്പുറം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം ശാലിനി അജിത് കുമാർ. അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
​ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നത് കാരണം അജിത്തിന്റെ സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല എന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. 110 മുതൽ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം. നിർമാതാക്കൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ തുക ചോദിക്കുന്നു എന്ന വിവാദം നിലനിൽക്കെയാണ് ശാലിനി അജിത് കുമാർ നിർമാണ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *