‘പൂന്തോട്ടത്തിൽ വിട്ട ഒരു പൂമ്പാറ്റ പോലെ…’; മോഹൻലാലിനൊപ്പമുള്ള നൃത്തനിമിഷങ്ങൾ ഓർത്തെടുത്ത് സാനിയ ഇയ്യപ്പൻ

മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന യൂറോപ്യൻ സ്റ്റേജ് ഷോകളിലെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നിമിഷങ്ങളിലൊന്നായിരുന്നു സാനിയ ഇയ്യപ്പനും സ്വാസികയ്ക്കുമൊപ്പമുള്ള അദ്ദേഹത്തിന്റെ നൃത്തപ്രകടനം. സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോയ്ക്ക് പിന്നാലെ, മോഹൻലാലിനൊപ്പം വേദി പങ്കിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് സാനിയ.

ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. പ്രാക്ടീസ് ആരംഭിച്ചപ്പോൾ തന്നെ മോഹൻലാലിനൊപ്പം നൃത്തം ചെയ്യേണ്ടതിന്റെ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് സാനിയ പറയുന്നു. എന്നാൽ സ്റ്റേജ് റിഹേഴ്സലിനിടെ തമാശകൾ പറഞ്ഞും എല്ലാവരെയും സ്വാഭാവികരാക്കിയും മോഹൻലാൽ അന്തരീക്ഷം ലളിതമാക്കിയെന്നും താരം പറഞ്ഞു.

ജർമനിയിലെ ഷോയിലായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള ആദ്യ പ്രകടനം. വേദിയിലേക്ക് കയറുന്നതിന് മുമ്പ് മോഹൻലാൽ ‘ഓൾ ദ ബെസ്റ്റ്’ ആശംസിച്ചതും സാനിയ ഓർക്കുന്നു.

“പറക്ക പറക്ക’ എന്ന ഗാനത്തിനൊപ്പമുള്ള നൃത്തത്തിനിടെ ഞാൻ സ്റ്റേജിലാണെന്ന കാര്യം പോലും മറന്നുപോയി. പ്രേക്ഷകരെയോ മറ്റൊന്നും ഞാൻ ഓർത്തില്ല. വീഡിയോ കണ്ടാൽ മനസിലാകും, പൂന്തോട്ടത്തിൽ വിട്ട ഒരു പൂമ്പാറ്റ പോലെ ഞാൻ വേദിയിൽ പറക്കുകയായിരുന്നു. സാർ എന്നെ തിരിക്കുന്ന നിമിഷങ്ങളിലൊക്കെ ഞാൻ ആ അനുഭവത്തിൽ മുഴുകിപ്പോയി,” സാനിയ പറഞ്ഞു.

മോഹൻലാലിന്റെ ഊർജവും പ്രകടനവും കണ്ട് “Age is just a number” എന്നായിരുന്നു പലരുടെയും പ്രതികരണമെന്നും, അദ്ദേഹത്തിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണെന്നും സാനിയ കൂട്ടിച്ചേർത്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.