മെഡിക്കൽ ഇതര വിഭാഗത്തിൽ എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിത; ചരിത്രനേട്ടവുമായി ശക്തി ശർമ

ഇന്ത്യൻ പ്രതിരോധ സേനയുടെ മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായി ശക്തി ശർമ ചരിത്രം കുറിച്ചു. ചൊവ്വാഴ്ച വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ചുമതല അവർ ഏറ്റെടുത്തു.

1994 ജൂൺ 18-നാണ് ശക്തി ശർമ ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ കമ്മിഷൻ ചെയ്യപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക ജീവിതത്തിൽ പരിശീലന കേന്ദ്രങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ആസ്ഥാനങ്ങൾ, വ്യോമസേനാ ആസ്ഥാനം എന്നിവിടങ്ങളിലായി വിവിധ നിർണായക ചുമതലകൾ വഹിച്ചു.

സൈനിക് സ്‌കൂളിന്റെ കമാൻഡിങ് ചുമതലയിലെത്തുന്ന ആദ്യ ട്രൈ-സർവീസസ് വനിതാ ഓഫീസറെന്ന നേട്ടവും ശക്തി ശർമ സ്വന്തമാക്കിയിട്ടുണ്ട്. കപൂർത്തലയിലെ സൈനിക് സ്‌കൂളിൽ പ്രിൻസിപ്പലായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ പദവിയിലൂടെ ഇന്ത്യൻ വ്യോമസേനയിലെ വനിതാ നേതൃത്വത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായമാണ് ശക്തി ശർമ കുറിച്ചിരിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *