യാത്രക്കിടയില്‍ വിശന്നാല്‍ കഴിക്കാന്‍ ഇനി പ്ലേറ്റ് തിരയേണ്ട!ട്രെന്‍ഡിങ്ങായി പാസ്ത ഷൂ’

“പാസ്ത ഷൂ”ഫാഷനാണോ അതോ ഭക്ഷണമാണോ? സംശയിക്കേണ്ട, ഷെഫ് ജൂലിയറ്റ് മൊറീനോ ഇതിന് മറുപടി പറയുന്നത് ഇതുരണ്ടുമാണ് എന്നാണ്.

ഹൈ ഹീല്‍സ് ചെരുപ്പിനുള്ളില്‍ പാസ്ത വിളമ്പുന്ന ഈ ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രശസ്ത ഷെഫ് ജൂലിയറ്റ് മൊറീനോ തന്റെ ഷൂസിനുള്ളില്‍ പാസ്ത പാകം ചെയ്ത് കഴിച്ചാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്.

സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.ചിലര്‍ ഇതിനെ ക്രിയേറ്റിവിറ്റി എന്ന് പറയുമ്പോള്‍, മറ്റുചിലര്‍ ചോദിക്കുന്നത് ‘ഇതൊക്കെ കഴിക്കാന്‍ കൊള്ളാമോ?’ എന്നാണ്. കാലിലെ ചൂടില്‍ പാസ്ത തണുക്കാതിരിക്കുമോ എന്നാണ് മറ്റുചിലരുടെ സംശയം.

വൈറല്‍ ആകര്‍ഷണത്തിനപ്പുറം ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ഷൂസ് പുതിയതാണെങ്കില്‍ പോലും, അതില്‍ ഉപയോഗിച്ചിരിക്കുന്ന സിന്തറ്റിക് മെറ്റീരിയലുകള്‍, പശ , ഡൈ എന്നിവ ഭക്ഷണവുമായി കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. എന്തായാലും ഈ ‘ഫാഷന്‍ വിഭവമാണ് ‘ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *