രണ്ടിലധികം കുട്ടികളുള്ളവർക്ക് തിരഞ്ഞെടുപ്പ് വിലക്ക്; പ്രസക്തി നഷ്ടപ്പെട്ടെന്ന് സുപ്രീം കോടതി

ഇന്ത്യയിലെ ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് സുപ്രീം കോടതി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ ജനസംഖ്യാപരമായ ഘടനയിൽ വലിയ മാറ്റങ്ങളുണ്ടായെന്നും ഇത്തരം നിയന്ത്രണങ്ങൾക്ക് പിന്നിലെ യുക്തി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ കക്കോഡ പഞ്ചായത്ത് മുൻ സർപഞ്ച് മംഗല ഭീംറാവിന്റെ അയോഗ്യത റദ്ദാക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. മൂന്നാമത്തെ കുട്ടി ജനിച്ചതിനെത്തുടർന്നാണ് മംഗലയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയത്. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.

2000 സെപ്റ്റംബർ 13 മുതൽ മഹാരാഷ്ട്രയിൽ രണ്ടിലധികം കുട്ടികളുള്ളവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. ഹരിയാണയിലും സമാന നിയമം നിലവിലുണ്ട്. ഈ വിലക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ 2003ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നിയമം ശരിവെച്ചിരുന്നു. എന്നാൽ നിലവിലെ ജനസംഖ്യാപരമായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *