150 കോടി ക്ലബ്ബിൽ സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’!

തിയറ്ററുകളിൽ കുതിപ്പ് തുടരുകയാണ് സൂര്യ നായകനായ ‘വിശ്വനാഥ് ആൻഡ് സൺസ്’. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തിൽ 150 കോടി രൂപ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി.

അഞ്ചാം ദിവസമായ ചൊവ്വാഴ്ച ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 6.35 കോടി രൂപ നെറ്റ് നേടി. വിദേശ മാർക്കറ്റിൽ നിന്ന് അഞ്ചാം ദിവസം നേടിയ 2 കോടി ഉൾപ്പെടെ വിദേശത്തെ ആകെ കളക്ഷൻ 45 കോടി രൂപയായി ഉയർന്നു.

ഇതോടെ 2026ൽ പുറത്തിറങ്ങിയ തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ‘വിശ്വനാഥ് ആൻഡ് സൺസ്’ മൂന്നാം സ്ഥാനത്തും എത്തിയിരിക്കുകയാണ്.

സൂര്യയ്ക്കൊപ്പം മമിത ബൈജു, രാധിക ശരത്കുമാർ, വീണ ടണ്ടർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് തെലുങ്ക് പതിപ്പിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *