യു.എ.ഇ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരെ രക്ഷപ്പെടുത്തി

യു.എ.ഇ തീരത്തിനടുത്ത് മിന സഖറിന് സമീപം ലൈബീരിയൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ ‘എം.ടി. ഡൊമിനിക് പ്രോസ്പെരിറ്റി’ക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണമുണ്ടായി. ബുധനാഴ്ചയുണ്ടായ ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെയും യു.എ.ഇ. കോസ്റ്റ് ഗാർഡ് സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

യു.എ.ഇ. കോസ്റ്റ് ഗാർഡിന്റെ അടിയന്തര ഇടപെടലിലൂടെയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഇവരുടെ സുരക്ഷയും തുടർസഹായവും ഉറപ്പാക്കാൻ കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെ, ഹോർമുസിൽ സൗദി പതാകയുള്ള ‘എൻ.സി.സി ഫജർ’ എന്ന എണ്ണക്കപ്പലിന് നേരെയും ആക്രമണശ്രമമുണ്ടായതായി റിപ്പോർട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. ഗൾഫ് മേഖലയിലെ സംഭവവികാസങ്ങൾ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *