ബോക്‌സ് ഓഫീസ് തൂക്കി ‘വാഴ 2’! 200 കോടി ക്ലബ്ബില്‍…

പുതുമുഖങ്ങള്‍ ചരിത്രം കുറിക്കുന്നു! ‘വാഴ 2 – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് 200 കോടി തൊട്ടിരിക്കുകയാണ്. നവാഗത സംവിധായകനും പുതുമുഖ താരങ്ങളും ചേര്‍ന്ന് ഈ നേട്ടം കൈവരിക്കുന്നത് മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യം.

ഇന്‍സ്റ്റാഗ്രാം സെന്‍സേഷന്‍സ് ഹാഷിര്‍, അലന്‍, അജിന്‍, വിനായക്, അമീന്‍ എന്നിവര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്നു. ടിക്കറ്റ് ബുക്കിംഗില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളെപ്പോലും പിന്നിലാക്കിയാണ് കുതിപ്പ്.ഹ്യൂമറില്‍ തുടങ്ങി ഇമോഷണല്‍ ഡ്രാമയായി മാറുന്ന ചിത്രം സൗഹൃദവും പ്രണയവും ഒപ്പം ഗൗരവകരമായ സാമൂഹിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു.

എസ്. സവിന്‍ എന്ന നവാഗത സംവിധായകന്റെ മികവും വിപിന്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍മ്മാണ പങ്കാളിത്തവും ചിത്രത്തെ വേറെ ലെവലില്‍ എത്തിച്ചു. സൂപ്പര്‍താരങ്ങളായ അജു വര്‍ഗീസ്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകി. ചിരിയുടെയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘വാഴ 2’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്..

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post