മാസ്സ് ആക്ഷൻ വിരുന്നൊരുക്കാൻ ജോജുവും ഷാജി കൈലാസും; ‘വരവ്’ ജൂൺ 12-ന് തിയേറ്ററുകളിലേക്ക്

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ റിലീസിനൊരുങ്ങുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ജൂൺ 12-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ജോജു ജോർജ് അവതരിപ്പിക്കുന്ന ‘പോൾസൺ’ എന്ന കഥാപാത്രത്തിന്റെ മാസ്സ് പ്രകടനത്തിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കിടിലൻ ഡയലോഗുകളും തീപാറുന്ന ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു പക്കാ ഷാജി കൈലാസ് ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം എ.കെ. സാജൻ ഷാജി കൈലാസിനായി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 98 ദിവസങ്ങൾ എടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ജോജു ജോർജിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, സുകന്യ എന്നിവരുടെ തിരിച്ചുവരവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
എസ്. ശരവണന്റെ ഛായാഗ്രഹണവും സാം സി.എസിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ കരുത്ത് പകരും. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. വെറുമൊരു ആക്ഷൻ ത്രില്ലർ എന്നതിലുപരി വൈകാരികമായ ഒരു ഫാമിലി ഡ്രാമ കൂടി ഉൾക്കൊള്ളുന്ന ചിത്രമായിരിക്കും ‘വരവ്’ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
പരോൾ കിട്ടി വരുന്ന പോളച്ചന്റെ ആ മാസ്സ് എൻട്രിക്കായി ഇനി ജൂൺ 12 വരെ കാത്തിരിക്കാം. മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ആക്ഷൻ വിരുന്നുകളിൽ ഒന്നായി ‘വരവ്’ മാറുമെന്നതിൽ സംശയമില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.