വീണ വിജയന്റെ ഫോണ്‍ കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധനയോടെ ‘പൂട്ട് വീഴുമോ’?

വര്‍ഷങ്ങളായി കേരളം ഉറ്റുനോക്കുന്ന എക്‌സാലോജിക് വിവാദങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. വീണാ വിജയന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നു.

ഇന്നലെ റെയ്ഡില്‍ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകള്‍ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റെയ്ഡിനിടയിലെ അക്രമങ്ങള്‍ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നില്‍ ആസൂത്രണം ഉണ്ടെന്നുമാണ് കണ്ടെത്തല്‍.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സൂചന. പരിശോധന സുതാര്യമാക്കാന്‍ കോടതി മുഖേനയായിരിക്കും ഫോറന്‍സിക് ലാബിലേക്ക് അയക്കുക.ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരുന്നതോടെ കേസിന്റെ ഭാവി തന്നെ മാറിമറിഞ്ഞേക്കാം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *