വിസ്മയയുടെ സ്വപ്നങ്ങൾക്ക് തിരിതെളിച്ച് ‘തുടക്കം’

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ തുടക്കം ഇന്ന് തിയേറ്ററുകളിൽ. ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ വിസ്മയയുടെ ആദ്യ സിനിമയെ വരവേൽക്കുന്നത്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചിരിക്കുന്നു. ഒരു പുതുമുഖ അഭിനേത്രിയുടെ ആദ്യ ചുവടുവെപ്പിനൊപ്പം ഹൃദയസ്പർശിയായൊരു കുടുംബചിത്രവും പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങൾക്കായി സിനിമാലോകം കാത്തിരിക്കുകയാണ്. വിസ്മയ മോഹൻലാലിനും തുടക്കം ടീമിനും ഹൃദയം നിറഞ്ഞ വിജയാശംസകൾ!

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *