കാത്തിരിപ്പിന് വിരാമം! ‘ധ്രുവനക്ഷത്രം’ റിലീസിലേക്ക്…

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ ചിയാന്‍ വിക്രം-ഗൗതം മേനോന്‍ ചിത്രം ‘ധ്രുവനക്ഷത്രം’ വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധി ഏപ്രില്‍ 24-ന് പുറപ്പെടുവിക്കും.

2017-ല്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം സാമ്പത്തിക പ്രതിസന്ധികളും കോവിഡ് പ്രതിസന്ധിയും കാരണം നീണ്ടുപോവുകയായിരുന്നു.കുടിശ്ശിക തീര്‍ക്കാതെ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് 2023-ല്‍ കെ. പുണ്യമൂര്‍ത്തി, കെ. പ്രേംകുമാര്‍ എന്നിവര്‍ കോടതിയെ സമീപിച്ചു.പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ കോടതി നടപടികള്‍ അവസാന ഘട്ടത്തിലെത്തിയത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

വിക്രം ജോണ്‍ ഹീറോ ആയെത്തുന്ന ചിത്രത്തിൽ വിനായകനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.ഋതു വര്‍മ്മയാണ് നായിക. ഐശ്വര്യ രാജേഷ് പ്രധാന വേഷം സിമ്രാന്‍, രാധിക സപ്പോര്‍ട്ടിംഗ് കാസ്റ്റ്‌സ്‌റ്റൈലിഷ് മേക്കിംഗും ഹാരിസ് ജയരാജിന്റെ സംഗീതവും ചിയാന്റെ മാസ്സും ഒന്നിക്കുമ്പോള്‍ ധ്രുവനക്ഷത്രം തിയേറ്ററുകളില്‍ തീപ്പൊരിയാകുമെന്ന് ഉറപ്പ്.24-ാം തീയതിയിലെ കോടതി ഉത്തരവ് അനുകൂലമായാല്‍ ഉടന്‍ തന്നെ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.