തമിഴ് സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കര’.പോര് തൊഴിലിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്. മലയാളി താരങ്ങളായ മമിത ബൈജുവും ജയറാമും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
പക്ഷെ വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സുരാജ് വെഞ്ഞാറമൂടാണ്.ധനുഷും ജയറാമും മമിത ബൈജുവും സ്ക്രീനില്‍ നിറയുമ്പോഴും ടീസര്‍ കണ്ടവരുടെ മനസ്സില്‍ നില്‍ക്കുന്നത് സുരാജ് എന്ന നടന്റെ അസാധ്യ പ്രകടനമാണ്.ഭരതന് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് കരയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഭാഷ അറിയില്ലെന്ന കാരണം കൊണ്ടാണ് ഇത്രയും കാലം തമിഴില്‍ അഭിനയിക്കാതിരുന്നതെന്ന് സുരാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം റിലീസായ വീര ധീര സൂരനാണ് സുരാജിന്റെ ആദ്യ തമിഴ്ചിത്രം .പിന്നീട്
ജയിലര്‍ 2, എന്ന ചിത്രത്തിന് ശേഷമാണ് ‘കര’യില്‍ അഭിനയിക്കുന്നത്.തുടര്‍ച്ചയായ 3 ചിത്രങ്ങളിലൂടെ ഇപ്പോള്‍ തമിഴ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് സുരാജ്. ഏപ്രില്‍ 30-നാണ് കര റിലീസ് ചെയ്യുന്നത്.
