പ്രീ-ബുക്കിങ്ങിൽ ചരിത്ര നേട്ടം; തെന്നിന്ത്യൻ സിനിമാലോകത്തെ വിറപ്പിച്ച് സൂര്യയുടെ ‘കറുപ്പ്’

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വിസ്മയകരമായ മുന്നേറ്റം തുടരുന്നു. ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 14-ന് തിയറ്ററുകളിലെത്താനിരിക്കെ, പ്രീ-ബുക്കിങ്ങിൽ മാത്രം ഞെട്ടിക്കുന്ന റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. തമിഴ് പതിപ്പിന് 1.91 ലക്ഷത്തിലധികം ടിക്കറ്റുകളും തെലുങ്ക് പതിപ്പിന് 11,000-ത്തിലധികം ടിക്കറ്റുകളും വിറ്റുപോയിക്കഴിഞ്ഞു. ഇത് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായിരിക്കും എന്ന സൂചനയാണ് നൽകുന്നത്.

സമൂഹത്തിൽ നിലനിൽക്കുന്ന അനീതിക്കെതിരെ പൊരുതുന്ന ഒരു അഭിഭാഷകനായാണ് സൂര്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർ ഏറെ കാത്തിരുന്ന ട്രെയിലർ നൽകിയ ആവേശം പ്രീ-ബുക്കിങ്ങിലും പ്രതിഫലിക്കുന്നുണ്ട്. തൃഷ നായികയായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, ശിവദ, നട്ടി സുബ്രഹ്മണ്യം, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കറുപ്പ്’ നൽകുന്ന ഈ ആവേശം തുടർന്നുവരുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രങ്ങളായ വെങ്കി അറ്റ്‌ലൂരി ചിത്രം (സൂര്യ 46), ജിത്തു മാധവൻ ചിത്രം (സൂര്യ 47) എന്നിവയ്ക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. എന്തായാലും ‘കറുപ്പ്’ തിയറ്ററുകളിൽ ഒരു വമ്പൻ ഹിറ്റായി മാറുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *