പകൽ ജോലി കഴിഞ്ഞ് രാത്രി ബൈക്ക് ടാക്സി, ഒപ്പം പിഎച്ച്ഡി പഠനവും.

സമയം ഒന്നിനും തികയുന്നില്ല എന്ന് എപ്പോഴും പരാതി പറയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ, മനസ്സ് വെച്ചാൽ 24 മണിക്കൂറിനുള്ളിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ദീപക് പാണ്ഡേ എന്ന യുവാവ്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ യിലൂടെയാണ് തൻ്റെ വിസ്മയിപ്പിക്കുന്ന ദിനചര്യയെക്കുറിച്ച് ദീപക് ലോകത്തോട് തുറന്നുപറഞ്ഞത്.
ഒരു സാധാരണ 9 to 5 ജോലി, അതിനുശേഷം രാത്രികളിൽ ബൈക്ക് ടാക്സി ഡ്രൈവർ, ഒപ്പം പിഎച്ച്ഡി പഠനവും സ്വന്തമായി പാചകവും വീഡിയോ എഡിറ്റിംഗുമെല്ലാം ചേരുന്നതാണ് ഈ യുവാവിന്റെ ഒരു ദിവസം.

കേൾക്കുമ്പോൾ തന്നെ അമ്പരപ്പ് തോന്നുമെങ്കിലും ഇതെല്ലാം ഒന്നിച്ച് കൊണ്ടുപോകാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് ദീപക് വ്യക്തമാക്കുന്നു.
പകൽ ജോലി കഴിഞ്ഞാൽ ഒന്നിനും ഊർജ്ജമില്ലെന്ന് കരുതി, ജീവിതത്തിൽ വലിയ സന്തോഷമൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്ന് ദീപക് ഓർക്കുന്നു. എന്നാൽ ഇന്ന് അതേ വ്യക്തി തന്നെയാണ് വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ ബൈക്ക് ടാക്സി ഓടിക്കുന്നതും, സ്വന്തമായി ആഹാരം പാകം ചെയ്യുന്നതും, വീഡിയോ എഡിറ്റിംഗും പിഎച്ച്ഡി പഠനവുമെല്ലാം ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നതും.

ഇത്രയേറെ കാര്യങ്ങൾ തിരക്കിട്ട് ചെയ്യുമ്പോഴും മുൻപത്തേക്കാൾ താനിന്ന് ഏറെ സന്തോഷവാനാണെന്ന് ഈ യുവാവ് പറയുന്നു.
ഈ സന്തോഷത്തിന് പിന്നിലെ രഹസ്യവും ദീപക് പങ്കുവെക്കുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി തന്റെ യഥാർത്ഥ കഴിവ് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞതാണ് ആ മാറ്റത്തിന് കാരണം. നാട്ടുകാർ എന്ത് പറയും എന്ന പേടിയും, പുതിയതായി എന്തെങ്കിലും ചെയ്യണമെങ്കിൽ നിലവിലുള്ള ജോലി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയും കാരണം പണ്ട് സ്വന്തം കഴിവുകളെ താൻ തന്നെ മൂടിവെക്കുകയായിരുന്നു. എന്നാൽ പതിയെ ആ ചിന്തകളെ മാറ്റിമറിക്കാൻ ദീപക്കിന് സാധിച്ചു.
ആദ്യം പിഎച്ച്ഡി പഠനത്തിലേക്ക് കടന്ന ദീപക്, പിന്നീട് ബൈക്ക് ടാക്സി ഓടിക്കാനും അതിനുശേഷം കണ്ടന്റ് ക്രിയേഷനിലേക്കും തിരിഞ്ഞു.

ഇന്ന് ഈ തിരക്കുകളെല്ലാം ഒരുമിച്ച് മാനേജ് ചെയ്യാൻ തനിക്ക് മികച്ച രീതിയിൽ സാധിക്കുന്നുണ്ടെന്നും ദീപക് കൂട്ടിച്ചേർക്കുന്നു. സമയം കുറവാണെന്ന് പറഞ്ഞ് മടിച്ചിരിക്കുന്നവർക്ക് മുന്നിൽ, കൃത്യമായ സമയക്രമീകരണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് തെളിയിക്കുന്ന ദീപക്കിന്റെ ക വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories