‘ദുരന്തർ’ എന്ന സൂപ്പർ ഹിറ്റിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത രൺവീർ സിംഗും, ‘ലോക’ എന്ന മലയാള സിനിമയിലൂടെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നു. ‘പ്രളയ്’ എന്ന പേരിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു സോമ്പി മൂവിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 300 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ, ഡിസ്റ്റോപ്പിയൻ മുംബൈ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.
സോമ്പികളുടെ ആക്രമണത്തിൽ നിന്ന് അതിജീവിക്കാൻ പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് ‘പ്രളയ്’ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ഓസ്‌ട്രേലിയയിൽ ആരംഭിക്കും.
പ്രശസ്ത സംവിധായകൻ ഹൻസൽ മെഹ്തയും രൺവീർ സിംഗും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രൺവീറിന്റെ ആദ്യ നിർമ്മാണ സംരംഭമെന്ന പ്രത്യേകതയും ‘പ്രളയ്’ക്കുണ്ട്. സമീർ നായരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകും. ഹോളിവുഡ് ലെവലിൽ നിർമ്മിക്കുന്ന ഈ ചിത്രം സോമ്പി മൂവി ആരാധകർക്ക് ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.





