മലയാളത്തിൽ വരുന്നത് മുഴുവൻ ബിഗ് ബജറ്റ് ചിത്രങ്ങൾകാരണം വ്യക്തമാക്കി ദുൽഖർ സൽമാൻ

തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ അഭിനയിക്കുമ്പോൾ താരപദവിയുടെ അമിതഭാരം അനുഭവപ്പെടാറില്ലെന്ന് നടൻ ദുൽഖർ സൽമാൻ. താൻ അവിടെ ഒരു പരിധിവരെ വിപണിമൂല്യമുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മലയാളത്തിലേക്ക് എത്തുമ്പോൾ വലിയ ബജറ്റിലുള്ള ചിത്രങ്ങളാണ് കൂടുതലായും തന്നെ തേടിയെത്തുന്നത്. ഇതിന് തനിക്കോ സംവിധായകർക്കോ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നില്ലെന്നും ദുൽഖർ വ്യക്തമാക്കി.

മലയാള സിനിമയുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും വലുതായതുകൊണ്ടാകാം വലിയ പ്രൊജക്ടുകൾ ലഭിക്കുന്നതെന്നാണ് താരത്തിന്റെ വിലയിരുത്തൽ. ഒടിടിയിലൂടെ മലയാള സിനിമ ഭാഷാ അതിർത്തികൾ മറികടന്നെങ്കിലും പാൻ ഇന്ത്യൻ തലത്തിലുള്ള തിയേറ്റർ ബിസിനസിൽ ഇനിയും വലിയ മുന്നേറ്റം കൈവരിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ലക്ഷ്യം മുന്നിൽക്കണ്ടുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കാം തനിക്ക് ലഭിക്കുന്ന വലിയ ചിത്രങ്ങളെന്നും ദുൽഖർ കൂട്ടിച്ചേർത്തു. മറ്റ് ഭാഷകളിലും സിനിമകൾ ചെയ്യുന്നതിനാൽ അവിടങ്ങളിലെ വിപണിമൂല്യം കൂടി കണക്കിലെടുത്തായിരിക്കാം സംവിധായകർ തന്നെ സമീപിക്കുന്നതെന്നും ‘ആകാശത്തിൽ ഒരു താരകം’ (AOT) എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *