ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. തീപിടിത്തത്തിൽ ബോട്ടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായാണ് വിവരം.
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബോട്ടുകളിൽ ആളുകളുണ്ടായിരുന്നില്ല.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.





