തെലുങ്കിന്റെ പുതിയ ക്രഷായി അനശ്വര രാജൻസോഷ്യൽ മീഡിയയിൽ തരംഗം

മലയാളി താരം അനശ്വര രാജൻ തെലുങ്ക് സിനിമാ ലോകത്ത് ആരാധകരെ സ്വന്തമാക്കുകയാണ്. പുതിയ ചിത്രമായ ‘ഇട്‌ലു അർജുന’യുടെ പ്രമോഷൻ ലുക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാരിയിലും മോഡേൺ വസ്ത്രങ്ങളിലുമുള്ള താരത്തിന്റെ ചിത്രങ്ങൾക്കൊപ്പം ‘ഈശ്വരാ.. പരമേശ്വരാ.. അനശ്വരാ’ എന്ന ടാഗ്‌ലൈനും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. തെന്നിന്ത്യയുടെ പുതിയ ക്രഷ് എന്നാണ് നെറ്റിസൺസ് താരത്തെ വിശേഷിപ്പിക്കുന്നത്.

‘ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘വിത്ത് ലവ്’, ‘7/G റെയിൻബോ കോളനി 2’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടി. പ്രത്യേകിച്ച് ‘വിത്ത് ലവ്’ലെ മോനിഷ എന്ന കഥാപാത്രം താരത്തിന് വലിയ ആരാധകപിന്തുണ നേടിക്കൊടുത്തു.

ചിരഞ്ജീവിക്കൊപ്പമുള്ള ‘കാക്ക’ ഉൾപ്പെടെ നിരവധി വമ്പൻ പ്രോജക്ടുകളാണ് അനശ്വരയുടേതായി വരാനിരിക്കുന്നത്. മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടുറപ്പിച്ച താരം മമിത ബൈജുവിന് പിന്നാലെ തെന്നിന്ത്യയിൽ ശ്രദ്ധേയയാകുന്ന മറ്റൊരു മലയാളി താരമായി മാറുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *