അശോക് ധാം ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം

ബിഹാറിലെ ലഖിസരായ് ജില്ലയിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വൻതോതിൽ ഭക്തർ ക്ഷേത്രത്തിലെത്തിയതാണ് അപകടത്തിന് കാരണമായത്.

രാവിലെ 6.30നും 6.45നും ഇടയിൽ രണ്ട് ട്രെയിനുകൾ ക്ഷേത്രത്തിന് സമീപം എത്തിയതോടെ ഭക്തരുടെ എണ്ണം പെട്ടെന്ന് വർധിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകർന്നു. ഇതോടെ ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയും തിക്കിലും തിരക്കിലുംപ്പെടുകയുമായിരുന്നു.

സംഭവത്തിൽ പരിക്കേറ്റ 15 പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ആൾക്കൂട്ട നിയന്ത്രണ നടപടികളും പുരോഗമിക്കുകയാണ്. സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രതികരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *