മോഹൻലാൽ 366-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറങ്ങി. ആരാധകർക്ക് വിഷുക്കൈനീട്ടമായി എത്തിയ പോസ്റ്റർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
‘തുടരും’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഒരുങ്ങുന്ന ഈ ചിത്രം ഇതുവരെ L366 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ വിഷുദിനത്തിൽ രാവിലെ 10:10ന് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു.
പോസ്റ്ററിലെ ദൃശ്യമാണ് പ്രധാന ആകർഷണം.
കാക്കി വേഷത്തിലുള്ള മോഹൻലാൽ, കൈകൾ വിരിച്ച് ആകാശത്തേക്ക് നോക്കുന്ന ഭാവത്തിൽ നിൽക്കുന്നു. ചുറ്റും ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരുടെ തിരക്ക് — ആ തിരക്കിനിടയിൽ ഒരു പോലീസ് ഓഫീസർ എന്ന കോൺട്രാസ്റ്റ് തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഫീൽ ഗുഡ് വൈഫ് സൃഷ്ടിച്ച ഈ വിഷ്വൽ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.
മോഹൻലാൽ 366-ാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ആദ്യമായി പുറത്തുവന്ന അപ്‌ഡേറ്റുകൾ പ്രകാരം പോലീസ് കഥാപാത്രമാണെന്ന് സൂചന ലഭിച്ചിരുന്നു.
ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി ഒരുക്കുന്നു. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിങ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ ഗോകുൽദാസ്, കോസ്റ്റ്യൂം മഷാർ ഹംസ. പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, മേക്കപ്പ് റോണെക്‌സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
മലയാള സിനിമ ലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രഖ്യാപനത്തോടൊപ്പം തന്നെ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
–



