നീലക്കുറിഞ്ഞി കാണാനെത്തിയ യുവാക്കൾ ചെന്താമലയിൽ കുടുങ്ങി; വനത്തിൽ തിരച്ചിൽ

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇവിടേക്ക് എത്തിയ രണ്ട് യുവാക്കൾ വനത്തിനുള്ളിൽ കുടുങ്ങിയതായി വിവരം. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23)യും സുഹൃത്ത് ഷാനുവുമാണ് ചെന്താമലയിലേക്ക് എത്തിയത്. ഉച്ചയോടെ സ്ഥലത്തെത്തിയ ഇരുവരും നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള കാഴ്ചകൾ കണ്ടശേഷം പ്രദേശത്ത് സഞ്ചരിക്കുകയായിരുന്നു.

എന്നാൽ വൈകിട്ടും ഇരുവരും താഴേക്ക് തിരിച്ചെത്തിയില്ല. തുടർന്ന് വനത്തിനുള്ളിൽ ഇരുവർക്കും വഴി തെറ്റിയതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ അട്ടപ്പാടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു.

ഇരുവർക്കും വനത്തിനുള്ളിൽ വഴി തെറ്റിയതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തിന്റെ വനഭൂപ്രകൃതിയും ഇരുട്ടായതും തിരച്ചിലിന് വെല്ലുവിളിയായേക്കാം. യുവാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *