കണ്ടോ കണ്ടോ താക്കോല്…ആ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിറവിയിങ്ങനെ!

കണ്ടോ കണ്ടോ താക്കോല്…
സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുകയാണ് ആ ഗാനം. എന്നാല്‍ ഈ ഗാനത്തിന്റെ സൃഷ്ടിക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാധാരണ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഗാനത്തിന് ആദ്യം വരികള്‍ എഴുതിയ ശേഷമാണ് സംഗീതം ഒരുക്കിയത്.

പാട്ടിന്റെ റൈമിങ് സെറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അണിയറപ്രവര്‍ത്തകരുടെ മനസ്സില്‍ ആദ്യം വന്നത് ‘കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ’ എന്ന പ്രശസ്തമായ നഴ്‌സറി റൈം ആയിരുന്നു. ഈ വരികള്‍ തന്നെ പാട്ടില്‍ നേരിട്ട് ഉപയോഗിക്കാമെന്നാണ് ആദ്യം ആലോചിച്ചിരുന്നത്. ശരിക്കും സിനിമയുടെ കഥയുമായി നൂറു ശതമാനം ചേരുന്നതായിരുന്നു ആ വരികള്‍.

എന്നാല്‍, ‘കാക്കേ കാക്കേ’ എന്ന വരികള്‍ക്ക് പകരം അതിന്റെ റൈമിങ് മാത്രം നിലനിര്‍ത്തി, സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ പുതിയൊരു ഗാനം ഒരുക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. നഷ്ടപ്പെട്ട ഒരു താക്കോല്‍ തേടി നടക്കുന്ന രീതിയിലേക്ക് പാട്ടിന്റെ കഥ മാറ്റാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് സംവിധായകന്‍ ചിദംബരമായിരുന്നു.ആ റൈമിങ് നിലനിര്‍ത്തിക്കൊണ്ട് പുതിയൊരു മെലഡി ഒരുക്കി. അതിനെ കുറച്ചുകൂടി ഹൊറര്‍ മൂഡിലേക്ക് മാറ്റിയെടുത്തതാണ് ആ ഗാനത്തെ വേറിട്ടു നിര്‍ത്തുന്നത്.ആദ്യം പ്ലാന്‍ ചെയ്ത നഴ്‌സറി റൈമില്‍ നിന്ന് തുടങ്ങി, പിന്നീട് വരികളില്‍ വരുത്തിയ ഈ പരീക്ഷണമാണ് തിയേറ്ററുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ജനപ്രിയ ഹൊറര്‍ ട്രാക്കിലേക്ക് വഴിമാറിയത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *