ലാലേട്ടന്റെ ജന്മദിനത്തില്‍ ആരാധകരെയും ബിഗ് ബോസ് പ്രേമികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനമിതാ…എട്ടാം സീസണ്‍ ഉടന്‍ ?

മലയാളം ടെലിവിഷന്‍ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഴാം സീസണിന്റെ ഗംഭീര വിജയത്തിന് പിന്നാലെ എട്ടാം സീസണ്‍ വരുന്നു എന്ന വാര്‍ത്ത ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഡബിള്‍ ധമാക്കയുമായാണ് അവതാരകനായ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

മിനിസ്‌ക്രീന്‍ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സും മാത്രമല്ല, കഴിഞ്ഞ കുറച്ചു സീസണുകളായി ‘കോമണര്‍’ കാറ്റഗറിയിലൂടെ സാധാരണക്കാരും ബിഗ് ബോസ് വീട്ടിലെത്താറുണ്ട്. കഴിഞ്ഞ സീസണിലെ അനീഷ് ടി.എ ഈ കാറ്റഗറിയിലൂടെ വന്ന് റണ്ണറപ്പായ ആളാണ്. എന്നാല്‍ ഇത്തവണ കളി മാറും.

സീസണ്‍ 8-ല്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് നിരവധി സാധാരണക്കാരാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ ബിഗ് ബ്രേക്കിംഗ് വാര്‍ത്ത പങ്കുവെച്ചത്.

സാധാരണക്കാരില്‍ നിന്ന് ഏറ്റവും മികച്ചവരെ കണ്ടെത്താനാണ് ഏഷ്യാനെറ്റ് ഈ എട്ടാം സീസണ്‍ ഒരുക്കുന്നത്. ആദ്യം ‘ബിഗ് ബോസ് അഗ്നിപരീക്ഷ’ വിജയിക്കണം. ഇതില്‍ വിജയിച്ചു വരുന്നവര്‍ക്ക്, ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്.

ബിഗ് ബോസ് എന്ന സ്വപ്ന കോട്ടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ലഭിക്കാവുന്ന ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണിത്. നേരിട്ട് ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് ‘അഗ്‌നിപരീക്ഷ’ നേരിട്ട് വരണമെന്നത് വരാനിരിക്കുന്ന സീസണിന്റെ ആവേശം ഇരട്ടിയാക്കും എന്നതില്‍ സംശയമില്ല. ഷോയുടെ കൂടുതല്‍ വിവരങ്ങളും ഓഡിഷന്‍ തീയതികളും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.