തൊപ്പി ഇനി വെള്ളിത്തിരയിൽ..ബൂം ബാങ്’ ചിത്രീകരണം ആരംഭിച്ചു.

സോഷ്യൽ മീഡിയ സെൻസേഷൻ നിഹാദ് തൊപ്പി ഇനി വെള്ളിത്തിരയിലേക്ക്! ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ബൂം ബാങ്’ എന്ന ചിത്രത്തിന് കൊച്ചിയിൽ ആവേശകരമായ തുടക്കം.

കൊച്ചി ചവറ കൾചറൽ സെൻ്ററിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം യൂട്യൂബർ നിഹാദ് തൊപ്പിയും പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ, സുബിൻ ടാർസൻ, മിഥുട്ടി, ദേവിക സതീഷ്, ഷാരിക്ക് മുഹമ്മദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത്
ജിൻഷാദ് ഗുരുവായൂർ ആണ് . ലൈൻ പ്രൊഡ്യൂസർ -ഗിരീഷ് കൊടുങ്ങല്ലൂർ.ഛായാഗ്രാഹകൻ- ജിൻഷാദ് ഗുരുവായൂർ, എഡിറ്റർ- നിർമൽ ആർ, ആർട്ട് ഡയറക്ടർ-അനൂപ് വിജയകുമാർ, സംഗീതവും ഒറിജിനൽ സ്കോറും- ജുബൈർ മുഹമ്മദ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം-മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫർ-റോബിൻ ടോം, ഓഡിയോഗ്രാഫി- ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ്- രാഹുൽ എം സത്യൻ, എസ്. ബി. കെ. ഷുഹൈബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തൻവിൻ നസീർ, ചീഫ് അസോസിയേറ്റ് DOP-ഹേമചന്ദ് ഹേമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പ്യൻകാവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്റ് ബ്രിങ് ഫോർത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories