മല്‍സരങ്ങളില്‍ ജയവും തോല്‍വിയും ഉണ്ടാവും.അതൊരുസ്വഭാവികമായ അന്ത്യം മാത്രമാണ്.എന്നാല്‍ ചില അപൂര്‍വ നിമിഷങ്ങളുണ്ട്. വിജയത്തെക്കാള്‍ വലിയ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കുന്ന മനോഹരമായ ചില മുഹൂര്‍ത്തങ്ങള്‍.

ജപ്പാന്റെ തോല്‍വിയില്‍ കണ്ണീരോടെ നിന്ന ടനാകയെ, ബ്രസീലിന്റെ മത്തേയൂസ് കുഞ്ഞ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ആ നിമിഷം… അതായിരുന്നു ഇന്നത്തെ മത്സരത്തിലെ യഥാര്‍ത്ഥ വിജയം.തൊട്ടുമുന്‍പ് വരെ അവര്‍ പരസ്പരം പോരടിച്ച എതിരാളികള്‍ ആയിരുന്നു.പക്ഷേ ആ നിമിഷത്തില്‍ അവര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു.നെയ്മറും അലിസണ്‍ ബെക്കറും ജപ്പാന്‍ താരങ്ങളെ ആശ്വസിപ്പിച്ച കാഴ്ച ഒരേയൊരു കാര്യം ഓര്‍മ്മിപ്പിക്കുന്നു…

ഫുട്‌ബോള്‍ ജയിക്കാന്‍ മാത്രമുള്ള കളിയല്ല, മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒന്നുകൂടെയാണ്. കാണികളുടെ കണ്ണു നനയിക്കുന്ന ഇങ്ങനെയുള്ള നിമിഷങ്ങളാണ് ട്രോഫികളേക്കാള്‍ കൂടുതല്‍ കാലം ആരാധകരുടെ മനസ്സില്‍ ജീവിക്കുന്നതും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *