ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം യും പങ്കാളിയും മോഡലുമായ യും ഈ മാസം 8ന് വിവാഹിതരായേക്കുമെന്ന റിപ്പോർട്ടുകളാണ് പോർച്ചുഗീസ് മാധ്യമങ്ങൾ പുറത്തുവിടുന്നത്.
ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മഡേറയിൽ സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
2016ൽ സ്പെയിനിലെ മാഡ്രിഡിലെ ഒരു ഫാഷൻ സ്റ്റോറിൽ വച്ചാണ് ക്രിസ്റ്റ്യാനോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2017ലാണ് തങ്ങളുടെ ബന്ധം പൊതുവേദിയിൽ തുറന്നുപറഞ്ഞത്.
പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോയുടെ അഞ്ച് മക്കളിൽ രണ്ട് പേർ ജോർജിനയുമായുള്ള ബന്ധത്തിൽ നിന്നുള്ളവരാണ്. 2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ആരാധകർ ഈ വാർത്ത ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.





