ദൃശ്യം 3യെ വെട്ടിവീഴ്ത്തി ‘ബ്ലാസ്റ്റ്’കേരളത്തിലും തമിഴിലും ഒരുപോലെ തരംഗം!

ബോക്‌സ് ഓഫീസില്‍ ദൃശ്യം 3യെ വിറപ്പിച്ചുകൊണ്ട് ആക്ഷന്‍ കിംഗ് അര്‍ജുന്റെ പവര്‍പാക്ക് പ്രകടനം. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മാറി.

അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്.കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ, ഇതിനോടകം കേരളത്തില്‍ നിന്ന് മാത്രം 2.60 കോടി നേടിക്കഴിഞ്ഞു.പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും രവി ബസ്റൂരിന്റെ മാസ്സ് സംഗീതവും ചിത്രത്തെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ബ്ലാസ്റ്റാണ്. വെറൈറ്റി ഇന്ത്യയുടെ കണക്ക് പ്രകാരം വെള്ളി മുതല്‍ ഞായര്‍ വരെയുള്ള 3 ദിനങ്ങളില്‍ 13.95 കോടിയാണ് ബ്ലാസ്റ്റ് നേടിയത്.മറാഠി ചിത്രം ഡിയോള്‍ ബന്ദ് 2 ആണ് രണ്ടാം സ്ഥാനത്തുള്ളത്.13.85 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്തുള്ള ദൃശ്യം 3 നേടിയത് 13.40 കോടിയും സൂര്യയുടെ തമിഴ് ചിത്രം കറുപ്പ് നാലാം സ്ഥാനത്തുമാണുള്ളത് .

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories