ടിക്കറ്റ് നിരക്ക് കുറഞ്ഞാൽ പണം തിരികെ; പുതിയ ‘റീസേവ്’ ഫീച്ചറുമായി ഈസ്മൈട്രിപ്പ്

വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം നിരക്ക് കുറഞ്ഞാൽ ആ ഇളവിന്റെ ആനുകൂല്യം യാത്രക്കാർക്ക് ലഭ്യമാക്കുന്ന പുതിയ ‘റീസേവ്’ (ReSave) ഫീച്ചറുമായി ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യമായി ഈ സേവനം തിരഞ്ഞെടുക്കാം.

ബുക്കിംഗിന് ശേഷം വിമാന നിരക്ക് കുറഞ്ഞതായി കണ്ടെത്തിയാൽ, സർവീസ് ചാർജ് ഈടാക്കാതെ കുറഞ്ഞ നിരക്കിന്റെ മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നൽകുന്നതാണ് റീസേവിന്റെ പ്രത്യേകത. സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷമുള്ള നിരക്ക് കുറവ് യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാറില്ല. ഈ സാഹചര്യം പരിഹരിക്കാനാണ് പുതിയ സംവിധാനം.

ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഈസ്മൈട്രിപ്പ് സിഇഒയും കോ-ഫൗണ്ടറുമായ കാന്ത് പിറ്റി പറഞ്ഞു. യാത്ര ബുക്ക് ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, മുഴുവൻ യാത്രാനുഭവവും മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യകൾക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പുറമെ, യാത്രക്കാരുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി സേവനങ്ങൾ നൽകുന്നതിനായി AI സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കാനും കമ്പനി ഒരുങ്ങുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *