കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ

പ്രതിരോധ കുത്തിവെപ്പിനെത്തുടർന്ന് കുട്ടികൾക്ക് നൽകാൻ കാലാവധി കഴിഞ്ഞ പാരസെറ്റാമോൾ സിറപ്പ് വിതരണം ചെയ്ത സംഭവത്തിൽ പുതുക്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ. രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

കുടുംബാരോഗ്യകേന്ദ്രത്തിൽ ബുധനാഴ്ച 32 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പനി വന്നാൽ ഉപയോഗിക്കാനായി നൽകിയ പാരസെറ്റാമോൾ സിറപ്പിന്റെ കാലാവധി 2026 ഒക്ടോബറിൽ അവസാനിച്ചതാണെന്ന് രക്ഷിതാക്കൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മരുന്നുമായി രക്ഷിതാക്കൾ ആശുപത്രിയിലെത്തുകയും കാലാവധി കഴിഞ്ഞ സിറപ്പ് അധികൃതർ തിരിച്ചുവാങ്ങി പകരം പുതിയ മരുന്ന് നൽകുകയും ചെയ്തു.

അബദ്ധത്തിൽ സംഭവിച്ചതാണെന്നും നാലു കുട്ടികൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷിതാക്കളെ അറിയിച്ചെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് നഴ്സുമാർക്കെതിരായ നടപടിക്ക് പുറമെ കൂടുതൽ ജീവനക്കാർക്കെതിരെയും തുടർനടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *