ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ.

അമേരിക്കയിലെ ഡാലസിൽ നടന്ന അർജന്റീന–ഇംഗ്ലണ്ട് ലോകകപ്പ് മത്സരം കാണാനെത്തിയപ്പോഴെടുത്ത ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. വെള്ള കൗബോയ് തൊപ്പിയും സ്റ്റൈലിഷ് കണ്ണടയും ധരിച്ച ലുക്കാണ് ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയത്. ‘Hats off to good company’ എന്ന അടിക്കുറിപ്പോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. എന്നാൽ ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയത് ഫഹദ് ഫാസിലിന്റെ കമന്റാണ്. ‘When എടാ മോനെ meets എന്താ മോനെ’ എന്ന രംഗണ്ണൻ റഫറൻസ് നിറഞ്ഞ കമന്റ് നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഇരുവരുടെയും സൗഹൃദവും രസകരമായ സംഭാഷണവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മോഹൻലാലിന്റെ പോസ്റ്റിന് പിന്നാലെ ആന്റണി പെരുമ്പാവൂരും കൗബോയ് തൊപ്പികളണിഞ്ഞ ചിത്രങ്ങൾ പങ്കുവച്ചു. ലോകകപ്പ് മത്സരവേദിയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഫൈനൽ മത്സരത്തിലും താരം സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.