49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ താരതിളക്കം!മോഹൻലാൽ മികച്ച നടൻ, കല്യാണിയും അനശ്വരയും നടിമാർ; എക്കോ’ മികച്ച ചിത്രം;

കേരളത്തിലെ ചലച്ചിത്ര പ്രേമികൾ ഉറ്റുനോക്കിയിരുന്ന ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. താരപ്രഭയും കലാമൂല്യവും ഒത്തുചേർന്ന ഒരു പുരസ്കാരപ്പട്ടികയാണ് ഇത്തവണത്തേത്.സംസ്ഥാന അവാർഡിന് ശേഷം ജൂറി സിനിമകൾ നേരിട്ട് കണ്ട് വിലയിരുത്തുന്ന കേരളത്തിലെ ഏക പുരസ്കാരമായ ഫിലിം ക്രിട്ടിക്സ് അവാർഡ്, ഇത്തവണ 60 ഓളം ചിത്രങ്ങളിൽ നിന്നാണ് മികച്ചവയെ കണ്ടെത്തിയത്.

പ്രധാന പുരസ്കാരങ്ങൾ;
മികച്ച ചിത്രം: എക്കോ (സംവിധാനം: ദിൻജിത് അയ്യത്താൻ)
മികച്ച നടൻ: മോഹൻലാൽ (ചിത്രങ്ങൾ: തുടരും, ഹൃദയപൂർവം)
മികച്ച നടിമാർ: കല്യാണി പ്രിയദർശൻ (ലോക: ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ)
മികച്ച സംവിധായകൻ: ഡൊമിനിക്ക് അരുൺ (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര)
ചലച്ചിത്രരത്നം പുരസ്കാരം: സംഗീത ഇതിഹാസം എം.ജി. ശ്രീകുമാർ. റൂബി ജൂബിലി അവാർഡ്: സംവിധായകൻ പ്രിയദർശൻ.

ചലച്ചിത്ര പ്രതിഭാപുരസ്കാരം: ടി.ജി. രവി, ഇന്ദ്രൻസ്, കൈതപ്രം, കല്ലിയൂർ ശശി, ഊർമിള ഉണ്ണി, ബി. അരുന്ധതി.
ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ)
മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ, ദിലീഷ് പോത്തൻ.
മികച്ച രണ്ടാമത്തെ നടി: ഹണി റോസ്, ശുഭ വയനാട്.
ഗായകർ: നവനീത് ഉണ്ണികൃഷ്ണൻ , ഗായിക ;സിത്താര കൃഷ്ണകുമാർ, ജെ.ആർ. ദിവ്യ നായർ .
സാങ്കേതിക മികവ്: എം.ആർ. രാജാകൃഷ്ണൻ (ശബ്ദമിശ്രണം – എമ്പുരാൻ), ജേക്സ് ബിജോയ് (സംഗീതം).
മികച്ച ബാലതാരം: ധാർമ്മിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻ(കല്യാണമരം)

മികച്ച നവാഗത പ്രതിഭകൾ:നടി, റിയ ഷിബു (സർവം മായ), സംവിധാനം : ജിതിൻ കെ. ജോസ് (കളങ്കാവൽ), ശരൺ വേണുഗോപാൽ (നാരായണീന്റെ മൂന്നാണ്മക്കൾ), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദൻ (നോബഡി), ഷാജു വാലപ്പൻ (നിഴൽ വ്യാപാരികൾ) തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര)മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിർമ്മാണം: ആകാശ് ഭാസ്‌കരൻ)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്ക‌ാരം: ഡോ. മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രെഗ്നന്റ്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories