സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഹൻസിക കൃഷ്ണയുടെ ഒരു വീഡിയോയെച്ചൊല്ലിയുള്ള ചർച്ചകളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുന്നത്. ഹൻസികയുടെ സബ്‌സ്ക്രൈബർമാർക്ക് വേണ്ടി മാത്രം പങ്കുവെച്ചതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതാണ് വിവാദത്തിന് കാരണമായത്. ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഡീപ് ഫേക്ക് ആണോ അതോ താരം തന്നെ പങ്കുവെച്ചതാണോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ ഹൻസികയ്ക്കെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്ക്രിപ്‌ഷൻ വർദ്ധിപ്പിക്കുന്നതിനായി മനപ്പൂർവ്വം ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചു എന്നാണ് പ്രധാന ആരോപണം. 299 രൂപയായിരുന്ന സബ്‌സ്ക്രിപ്‌ഷൻ ചാർജ് ഇപ്പോൾ 390 രൂപയായി ഉയർത്തിയെന്നും, വിവാദത്തിന് പിന്നാലെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വിവാദങ്ങളോട് ഹൻസികയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നസ്‌ലിൻ നായകനാകുന്ന ‘ബാച്ചിലർ പാർട്ടി 2’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തെ തേടി ഈ വിവാദം എത്തിയിരിക്കുന്നത്.





