ലേഡി സൂപ്പര്‍സ്റ്റാര്‍ ഇനി ‘ഹാപ്പിലൂപ്പില്‍’!പുത്തന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

ഒരിടവേളക്ക് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും മലയാളക്കരയിലേക്ക്..
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്‌റ് പോസ്റ്റര്‍ റിലീസ് ആയി.

ഗൗതമന്റെ രഥം’, ‘വാഴ’ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആനന്ദ് മേനോന്‍ ഒരുക്കുന്ന ഈ ഹാപ്പിലൂപ്പാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്.മഞ്ജു വാര്യര്‍ക്കൊപ്പം മുകേഷ്, മധു വാര്യര്‍,നിശാന്ത് സാഗര്‍,ജെ.പി തുമിനാട്, ആതിര രാജീവ്, അനു, നിധിന്യ, നീരജ രാജേന്ദ്രന്‍, വി. കെ പ്രകാശ്, എന്നീ വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്.ഛായാഗ്രഹണം ഗൗതം ശങ്കര്‍, എഡിറ്റര്‍ – കണ്ണന്‍ മോഹന്‍, സംഗീതം ഇലക്ട്രോണിക് കിളി& പാര്‍വതീഷ് പ്രദീപ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ക്രിപേഷ് അയ്യപ്പന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് – ബിനു ജി നായര്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം – ലിജി പ്രേമന്‍, വി എഫ് എക്‌സ് പ്രോമൈസ്, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പി ആര്‍ ഒ എ എസ് ദിനേശ്, ശബരി, പോസ്റ്റര്‍ ഡിസൈന്‍ റോസ്റ്റഡ് പേപ്പര്‍, ടൈറ്റില്‍ ഡിസൈന്‍ – ഡെല്ലു.

വാഴ’യുടെ വന്‍ വിജയത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് പാക്കേജ് ആയിരിക്കുമെന്നതില്‍ സംശയമില്ല.വന്‍ താരനിരയും കിടിലന്‍ അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഹാപ്പിലൂപ്പിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.