മുഴുനീളെ ട്വിസ്റ്റും ആക്ഷന്‍ രംഗങ്ങളും…’ഐ നോബഡി’ റിവ്യൂ

സംവിധായകന്‍ നിസാം ബഷീര്‍ ഒരുക്കിയ സസ്പെന്‍സ് ത്രില്ലര്‍ ‘ഐ, നോബഡി’ ബോക്സ് ഓഫീസില്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിലൊരുക്കിയ ആക്ഷന്‍ ത്രില്ലറാണ്. ഒരു നിമിഷത്തെ തീരുമാനത്തില്‍ ഒരു സാധാരണക്കാരന്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെടുന്നതും, തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.
തിരുവനന്തപുരം നഗരത്തില്‍ ജീവിക്കുന്ന രാജീവന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഭാര്യ മീരയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു സാധാരണ കുടുംബമാണ് രാജീവന്റെത്. അപ്രതീക്ഷിതമായി അയാള്‍ ഒരു ബാങ്ക് കൊള്ളയ്ക്ക് സാക്ഷിയാകുന്നു. കൊള്ളക്കാര്‍ പണവുമായി കടന്നുകളയുന്നതിനിടയില്‍ രാജീവനെ ബന്ദിയാക്കുന്നു. പിന്നാലെ കൊള്ളയ്ക്ക് പിന്നില്‍ രാജീവനുമുണ്ടോ എന്ന സംശയങ്ങളും ഉയരുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള രാജീവന്റെ അതിജീവനമാണ് ചിത്രത്തിന്റെ കാതല്‍.

ഹക്കിം ഷാജഹാന്‍, അശോകന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, വിജയരാഘവന്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ഇര്‍ഷാദ് അലി, ബീന ചന്ദ്രന്‍, സന അല്‍താഫ്, റോണി വര്‍ഗീസ്, മനോജ് കെ.യു, സുധി കോഴിക്കോട് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. റമീസ് എം.ബിയുടെ എഡിറ്റിംഗും ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ ഫീലിങ്സ് ആളുകളിലേക്ക് എത്തിക്കുന്നുണ്ട്.

ട്വിസ്റ്റും ആക്ഷനും മികച്ച മേക്കിംഗുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും, തിരക്കഥയിലെ പോരായ്മ ചിത്രത്തെ ഒരു ശരാശരി അനുഭവമാക്കി മാറ്റുന്നു. അമാനുഷികമായ ഹീറോയിസം ചിത്രത്തിന്റെ ലോജിക് ഇല്ലാതാക്കുന്നു. പൃഥ്വിരാജും പാര്‍വതി തിരുവോത്തും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ വൈകാരിക തീവ്രതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കൗതുകം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *