‘അടിയേ എൻ പൊൻതേനേ…’; അനിരുദ്ധിന്റെ മാജിക്കിൽ വൈറലായി ‘ജന നായകനി’ലെ പുതിയ പാട്ട്

വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയിലെ പുതിയ ഗാനമായ ‘അടിയേ എൻപൊൻതേനേ…’ പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ എത്തിയ ഗാനം ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

ജൂലൈ 24ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ നായികയായും മലയാളികളുടെ പ്രിയതാരം മമിത ബൈജു പ്രധാന വേഷത്തിലും എത്തുന്നു. ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

വിജയിയുടെ 69-ാമത്തെ ചിത്രമായ ‘ജനനായകൻ’ ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കൂടിയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *