ദുരൂഹതകളുടെ ചുരുളഴിക്കാൻ ജയസൂര്യ‘മായൻ ചാപ്റ്റർ 1’ ടീസർ പുറത്ത്

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ ന്റെ ടീസർ പുറത്തിറങ്ങി. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ‘കറുത്തച്ഛനൂട്ട്’ എന്ന ദുരൂഹ ആചാരത്തിന്റെ രഹസ്യങ്ങളിലേക്കാണ് ടീസർ വിരൽ ചൂണ്ടുന്നത്.

‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് ജയസൂര്യ വേഷമിടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

ഭീതിജനകമായ ദൃശ്യങ്ങളും ഉദ്വേഗം നിറഞ്ഞ അവതരണവും ചിത്രത്തെ കേവലമൊരു കുറ്റാന്വേഷണ കഥയിൽ നിന്ന് വ്യത്യസ്തമാക്കുമെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 3ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *