മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍-ഹൊറര്‍- കോമഡി; ‘കറക്കത്തിന്റെ ‘ടീസര്‍ പുറത്തിറക്കി മോഹന്‍ലാല്‍

മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍-ഹൊറര്‍-കോമഡി ചിത്രം ‘കറക്കം’ ടീസര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ലോഞ്ച് ചെയ്ത ഈ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

മൈക്കല്‍ ജാക്‌സണ്‍ തരംഗം തീര്‍ത്ത 80-കളിലെ ആത്മാക്കള്‍ ന്യൂജനറേഷന്‍ കാലഘട്ടത്തിലേക്ക് വിരുന്നെത്തുന്ന ചിത്രത്തില്‍ പഴയകാലത്തെ ഡിസ്‌കോ താളവും ഇന്നത്തെ ട്രെന്‍ഡുകളും തമ്മിലുള്ള രസകരമായ കൂടിച്ചേരലാണ്.
ഒരു കൂട്ടം ന്യൂജനറേഷന്‍ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രേമേയം.

ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ഥ് ഭരതന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബ്ലാക്ക് ടര്‍ട്ടില്‍ പ്രൊഡക്ഷന്‍സിന്റെയും ക്രൗണ്‍സ്റ്റാര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റേയും ബാനറില്‍ അങ്കുഷ് സിങ്, കിമ്പര്‍ളി ട്രിനിഡാഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രം ഒരു പുത്തന്‍ ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post