സൂര്യയുടെ കരിയര്‍ ബെസ്റ്റായി ‘കറുപ്പ്’;13 വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റടിച്ച് ചിത്രം

തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് നടിപ്പിന്‍ നായകന്‍ സൂര്യ.’കറുപ്പ്’ നാല് ദിവസം കൊണ്ട് 140 കോടിയിലേറെ രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ സൂര്യയുടെ ഗ്രാഫ് ഒരിക്കല്‍ കൂടി ഉയര്‍ന്നിരിക്കുകയാണ്.

‘സിങ്കം 2’-ന്റെ കളക്ഷന്‍ ആയിരുന്നു സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ തിയേറ്റര്‍ ഹിറ്റ്. ഇത് നാല് ദിവസം കൊണ്ട് മറികടന്നാണ് കറുപ്പ് ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നത്. രണ്ട് മില്യണിലധികം ടിക്കറ്റുകളാണ് ഇതുവരെ ‘ബുക്ക് മൈ ഷോ’ വഴി മാത്രം വിറ്റുപോയത്.

ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷന്‍ ത്രില്ലറില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പി’ല്‍ എത്തിയത്.ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് ‘കറുപ്പില്‍’ അണിനിരക്കുന്നത്. യുവ സംഗീത സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യ-തൃഷ കോംബോക്കൊപ്പം വമ്പന്‍ താരനിര കൂടി അണിനിരന്നപ്പോള്‍ ബോക്‌സ് ഓഫീസ് ഇളകിമറിഞ്ഞിരിക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *