‘കറുപ്പ്’ ഇനി ഒടിടിയില്‍… സ്ട്രീമിങ് തീയതി പുറത്ത്!

സൂര്യയുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘കറുപ്പ്’ ഇനി ഒടിടിയിലേക്ക്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി ഔദ്യോഗികമായി പുറത്തുവന്നു.

റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 12 മുതല്‍ചിത്രം പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.മെയ് 15-ന് തിയേറ്ററുകളിലെത്തിയ ‘കറുപ്പ്’ നാലാഴ്ച പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം തന്നെ ചിത്രം 300 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ഇതോടെ 2026-ല്‍ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ‘കറുപ്പിന്’ സ്വന്തം.

ആര്‍. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം തൃഷയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *