മമ്മൂട്ടി-നിതീഷ് സഹദേവ് കൂട്ടുകെട്ടില്‍,മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം ലോഡിങ്…

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ ഒന്‍പതാമത്തെതും ഏറ്റവും ചെലവേറിയതുമായ ചിത്രമാണിത്.

ഫാലിമി’ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫിക്ഷണല്‍ ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡാര്‍ക്ക് ഹ്യൂമര്‍ മാസ് ആക്ഷന്‍ എന്റര്‍ടൈനറാണ്. കേരള – തമിഴ്നാട് അതിര്‍ത്തിയിലെ ഗ്യാങ്സ്റ്റര്‍മാരുടെ കഥ പറയുന്ന സിനിമയില്‍ ഒരു 9 വയസ്സുകാരിയുടെ കഥാപാത്രമാണ് കഥയെ നയിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറയും നിതീഷ് സഹദേവിനൊപ്പം അനുരാജ് ഒ.ബി രചനയും നിര്‍വഹിക്കുന്നു.

നിലവില്‍ ചെന്നൈയില്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ഓം ചാപ്റ്റര്‍ വണിന്റെ -ന്റെ അവസാന ഷെഡ്യൂളിലാണ് മമ്മൂട്ടി. നസീറുദ്ദീന്‍ ഷാ, സായ് പല്ലവി എന്നിവരടങ്ങുന്ന വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് ശേഷം ജൂലൈ പകുതിയോടെ മമ്മൂട്ടി നിതീഷ് സഹദേവ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.