ഒടിടിയില്‍ റിലീസുകളുടെ പൂരം;മധുവിധു മുതല്‍ ഭീഷ്മര്‍ വരെ…

‘കറുപ്പ്’, ‘ദൃശ്യം 3’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയറ്ററുകള്‍ കീഴടക്കുമ്പോള്‍, ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പൊട്ടിച്ചിരിയും ത്രില്ലും നിറയ്ക്കാന്‍ ഒരുപിടി പുതിയ ചിത്രങ്ങളാണ് ഈ വാരം എത്തിയിരിക്കുന്നത്.
വിക്കെന്‍ഡ് ആഘോഷമാക്കാന്‍ മെയ് 22 മുതല്‍ ഒടിടിയില്‍ കാണാന്‍ കഴിയുന്ന 5 പ്രധാന റിലീസുകള്‍ ഇതാ:

  1. മധുവിധു

ഷറഫുദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മധുവിധു’. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ഒരു ഫാമിലി എന്റര്‍ടൈനര്‍ പ്രതീക്ഷിക്കുന്ന ചിത്രം സോണി ലിവ് (SonyLIV) വഴിയാണ് സ്ട്രീം ചെയ്യുന്നത്.

  1. എക്‌സാം

അദിതി ബാലന്‍, ദുഷാര വിജയന്‍, ഒരുകാലത്തെ ചോക്ലേറ്റ് ഹീറോ അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ക്രൈം ത്രില്ലര്‍ സീരീസാണ് ‘എക്‌സാം’. ദുഷാരയും അദിതിയും പൊലീസ് ഓഫീസര്‍മാരായി എത്തുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ സീരീസ് ഇതിനകം സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു.

  1. ഭീഷ്മര്‍

ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ഔട്ട് ആന്‍ഡ് ഔട്ട് റൊമാന്റിക് കോമഡി ത്രില്ലറാണ് ‘ഭീഷ്മര്‍’. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിവ്യ പിള്ള, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിയറ്ററുകളില്‍ ചിരിയുണര്‍ത്തിയ ചിത്രം ഒരേസമയം രണ്ട് പ്ലാറ്റ്ഫോമുകളിലാണ് എത്തുന്നത്.ആമസോണ്‍ പ്രൈം വിഡിയോ, സണ്‍ നെക്സ്റ്റ് എന്നിവയില്‍ റിലീസ് ചെയ്യും.

  1. സിസ്റ്റം

ജ്യോതികയും സൊനാക്ഷി സിന്‍ഹയും സ്‌ക്രീനില്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘സിസ്റ്റം’ നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തുന്നത്. അശ്വിന്‍ അയ്യര്‍ തിവാരിയാണ് ഈ ചിത്രത്തിന്റെ സംവിധാനം. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

  1. വാറന്റ്: ഫ്രം ദ് വേള്‍ഡ് ഓഫ് വിലാങ്ക്

തമിഴ് ക്രൈം ത്രില്ലര്‍ പ്രേമികള്‍ക്കായി വിഗ്‌നേഷ് നടരാജന്‍ സംവിധാനം ചെയ്ത വെബ് സീരീസാണ് ‘വാറന്റ്’. പ്രശാന്ത് പാണ്ഡ്യരാജ്, പ്രശസ്ത സംവിധായകന്‍ ബാലാജി ശക്തിവേല്‍, അരുള്‍ ദോസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സീ5 ല്‍ റിലീസ് ചെയ്യും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.