എങ്ങും ‘മൈക്കിള്‍’ തരംഗം; ആദ്യദിനം റെക്കോര്‍ഡ് മുന്നേറ്റം…

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതകഥയായ ‘മൈക്കിളിന്’ ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ വരവേല്‍പ്പ്. ചിത്രം വടക്കേ അമേരിക്കയില്‍ ആദ്യദിനം 39.5 ദശലക്ഷം ഡോളര്‍ (ഏകദേശം 330 കോടിയിലധികം രൂപ) നേടിയാണ് റെക്കോര്‍ഡ് ഇട്ടത്. ഇന്ത്യയിലും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അന്റോയിന്‍ ഫുക്വ സംവിധാനം ചെയ്ത ഈ ചിത്രം ലയണ്‍സ്ഗേറ്റ് ആണ് നിര്‍മിച്ചത്.

ഇന്ത്യയില്‍ മൂവായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് 10.30 കോടി രൂപ നേടിയ ചിത്രത്തിന് രണ്ടാം ദിവസം കലക്ഷനില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.

അമേരിക്കയില്‍ പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം 12.6 ദശലക്ഷം ഡോളര്‍ നേടിയ ചിത്രം, ആദ്യ വാരാന്ത്യം പിന്നിടുമ്പോള്‍ ആഭ്യന്തര വിപണിയില്‍ 90 മുതല്‍ 100 ദശലക്ഷം ഡോളര്‍ വരെ നേടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് മൈക്കിള്‍ ജാക്‌സന്റെ സഹോദരപുത്രനായ ജാഫര്‍ ജാക്‌സനാണ്. ഏറെ പ്രശംസ നേടി ആ കഥാപാത്രത്തെ ആരാധകര്‍ നെഞ്ചിലേറ്റുമ്പോഴും മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തിലുണ്ടായ വംശീയമായ പ്രശ്‌നങ്ങളും വെല്ലുവിളികളും സിനിമയില്‍ വേണ്ട രീതിയില്‍ പ്രതിപാദിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.