‘ഡാർക്ക് ഹ്യൂമറിലൂടെ ബോക്സ് ഓഫീസ് പിടിച്ച് നസ്‌ലെൻ’; തിയേറ്ററുകളിൽ ചിരിപൂരം തീർത്ത് ‘മോളിവുഡ് ടൈംസ്’

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പക്കാ ഡാർക്ക് ഹ്യൂമർ എന്റർടൈനറാണ് ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

നസ്‌ലെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്ന് പ്രേക്ഷകർ അടിവരയിടുന്നു. സംവിധായകനാവാൻ കൊതിക്കുന്ന ‘വിനീത് മാധവൻ’ എന്ന യുവാവിന്റെ കഥയും അയാളുടെ സിനിമായാത്രയുമാണ് ചിത്രം പറയുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കിയ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ സംവിധാന മികവും എടുത്തുപറയേണ്ടതാണ്. ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.

ഒരു മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കാൻ ക്യാമറയ്ക്ക് മുന്നിലും പിന്നിലും വലിയൊരു അണിയറപ്രവർത്തകരുടെ നിര തന്നെയുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും നിധിൻ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മേക്കപ്പിൽ റോണെക്സ് സേവ്യറും, വസ്ത്രാലങ്കാരത്തിൽ മാഷർ ഹംസയും, വിഎഫ്എക്സിൽ ഡിജി ബ്രിക്സും തങ്ങളുടെ മികവ് പുലർത്തിയപ്പോൾ ശ്രീക് വാരിയറുടെ കളറിംഗും ചിത്രത്തിന് കൂടുതൽ മിഴിവേകി. ചുരുക്കത്തിൽ, ഈ വാരം തിയേറ്ററുകളിൽ തകർക്കാൻ പോകുന്ന ഒന്നാന്തരം സിനിമാ വിരുന്ന് തന്നെയാണ് ‘മോളിവുഡ് ടൈംസ്’ എന്ന കാര്യം ഉറപ്പാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories